തൊടുപുഴ -മുട്ടം റോഡിൽ ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. ഓട്ടത്തിനിടയിൽ ബസ്സിന്റെ ടയർ പൊട്ടി സീറ്റിന്റെ അടിഭാഗം തകർന്ന് യാത്രക്കാരന് പരിക്കേറ്റു.ഇടതുവശത്തുള്ള പുറകിലെ ടയറാണ് പൊട്ടിത്തെറിച്ചത്. പാലാ തൊടുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലാണ് അപകടം സംഭവിച്ചത്.പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ പ്ലാറ്റ്ഫോം തകർന്ന് സീറ്റിന്റെ അടിഭാഗം തകർന്ന് സീറ്റ് ഇളകി. ഈ സീറ്റിൽ ഇരുന്ന മുട്ടം ചള്ളാവയൽ സ്വദേശിയായ യാത്രക്കാരന് ആണ് പരിക്കേറ്റത്.പരിക്കേറ്റയാളെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





