ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ മെത്രാപൊലിത്ത ഡോ. സ്റ്റീഫൻ വട്ടപ്പാറ തിരുമേനിയുടെ 80ആം ജന്മദിനാഘോഷം ഏപ്രിൽ മാസം ഏഴാം തീയതി കോട്ടയം കെ പി എസ് മേനോൻ ഹാളിൽ നടക്കും.സമ്മേളനത്തിൽ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ അഭിവന്ദ്യ പിതാക്കന്മാർ, വിവിധ രാഷ്ട്രീയ, സാമുദായിക സഭാസംഘടന നേതാക്കൾ പങ്കെടുക്കും.
ആഘോഷ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. സജി പള്ളിത്താഴെ സ്വാഗതം പറയും. ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ്, ആർച്ച് ബിഷപ്പ് ഡോ. റോബിൻസൺ ഡേവിഡ്, ആർച്ച് ബിഷപ്പ് ഡോ. ജോൺ സത്യകുമാർ, ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ്, ആർച്ച് ബിഷപ്പ് ഡോ. മോസസ് സ്വാമിദാസ്, ആർച്ച് ബിഷപ്പ് ഡോ. ഓസ്റ്റിൻ എം എ പോൾ, ആർച്ച് ബിഷപ്പ് റ്റി സാബു മലയിൽ കോശി,ആർച്ച് ബിഷപ്പ് ഡോ. റ്റി. മരിയാദാസ്,ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ,
ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം പിമാരായ കൊടിക്കുന്നിൽ സുരേഷ്,തോമസ് ചാഴിക്കാടൻ, ആന്റോ ആന്റണി, എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,പി ജെ ജോസഫ്,ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, മുൻ എം പി ഫ്രാൻസിസ് ജോർജ്,മുൻ എം എൽ എ രാജു എബ്രഹാം,എൻ ഡി എ വൈസ് ചെയർമാൻ കുരുവിള മാത്യു, സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് റവ. മാത്തുക്കുട്ടി പി കെ, റവ. ജോയ് ഡേവിഡ് മാവുങ്കൽ,
റവ. ഡോക്ടർ പീറ്റർ സാമുവൽ, റവ. ജോൺ മാത്യു, അഡ്വ. തോമസ് പെരുമന, അഡ്വ. എം എ ഷാജി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.ജന്മദിനാഘോഷം വൻ വിജയമാക്കിത്തീർക്കുവാൻ എല്ലാവരെയും കോട്ടയത്തേക്ക് സ്വാഗതം ചെയ്തു കൊണ്ട് ജന്മദിന ആഘോഷ കമ്മിറ്റിക്കു വേണ്ടി ജനറൽ കൺവീനർ സജീവ് ജോർജ് വട്ടപ്പാറ.