വൈക്കം: തലയാഴം ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് തലത്തിലുള്ള ആർ ആർ ടി രൂപീകരിക്കുകയും യോഗം ചേരുകയും കോവിഡ് പ്രതിരോധത്തിനായി വാർഡ് തലത്തിൽ 50 വീടുകൾ അടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിക്കുകയും ആർ ആർ ടി യിലെ രണ്ട് അംഗങ്ങളെ ഓരോ ക്ലസ്റ്ററുകളുടെ നിരീക്ഷണത്തിനായി ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും അണുനശീകരണം നടത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സഹായിക്കുന്നതിനും ലോക്കഡൗൺ പ്രോട്ടോകോൾ ലംഘിക്കുന്നത് തടയുന്നതിനും ആയി വൈക്കം സെൻ്റ് സേവിയേഴ്സ് കോളേജിലെ എൻസിസി കേഡറ്റുകളുടെ മുഴുവൻ സമയ പട്രോളിങ്ങും ഹെൽപ്പ് ഡെസ്ക്കും പഞ്ചായത്തിൻ്റെ നേതൃത്തത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കോവിഡ് നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ വാറും സജ്ജീകരിച്ചിട്ടുണ്ട് .ഭക്ഷണത്തിന് അർഹതയുള്ളവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനായി ജനകീയ ഹോട്ടൽ ആരംഭിച്ചു. അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിന് വോളണ്ടിയേഴ്സ് സേവനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. രോഗികളെ ഡിസിസിയിൽ എത്തിക്കുന്നതിനും രോഗബാധിതരുടെ പരിശോധന നടപ്പിലാക്കുന്നതിന് ആവശ്യമായ വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .വീടുകളിൽ ആയുർവേദ-ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണം നടത്തിയിട്ടുണ്ട്. വൈക്കം സെൻ്റ് സേവിയേഴ്സ് കോളേജ് അധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ് ബാധിതർക്കും കോവിഡ് മുക്തർക്കും ആവശ്യമായ കൗൺസലിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോളേജിലെ എൻസിസി അംഗങ്ങളുടെ വാർഡുതല പട്രോളിംഗ് ഉദ്ഘാടനം, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഔപചാരികമായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിർമ്മല ജിമ്മി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ബിനി മോൻ അധ്യക്ഷത വഹിച്ചു. വൈക്കം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ജയൻ ടി എൽ, എൻ.സി.സി ലെഫ്റ്റനൻ്റ് ഓഫീസർ ശ്രീ റോയ് മാത്യുവിന് പതാക കൈമാറി .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ രഞ്ജിത്ത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഹൈമീ ബോബി, വൈസ് പ്രസിഡണ്ട് ശ്രീമതി സിനി സലി ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബി എൽ സെബാസ്റ്റ്യൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് പി ദാസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജ ഹരിദാസ് ,മെമ്പർമാരായ ശ്രീ കെ.എസ് പ്രീജു , ശ്രീ എസ് ദേവരാജൻ ,ശ്രീ റ്റി മധു, ശ്രീമതി ജൽസി സോണി, ശ്രീമതി ധന്യ ,ശ്രീമതി ഷീജ ബൈജു ശ്രീമതി ഭൈമി വിജയൻ , ശ്രീമതി കൊച്ചുറാണി ശ്രീമതി റോസി ബാബു ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദേവി പാർവതി ജൂനിയർ സൂപ്രണ്ട് ടി വി ശൈലജ തുടങ്ങിയവർ പങ്കെടുത്തു.