അടുത്ത തലമുറയ്ക്ക് എങ്കിലും മാലിന്യ മുക്തമായ പമ്പയെ വീണ്ടെടുത്ത് കൊടുക്കണം നമ്മുടെ ഉത്തരവാദിത്വമാണ്. Save Pampa

Hot Widget

Type Here to Get Search Results !

അടുത്ത തലമുറയ്ക്ക് എങ്കിലും മാലിന്യ മുക്തമായ പമ്പയെ വീണ്ടെടുത്ത് കൊടുക്കണം നമ്മുടെ ഉത്തരവാദിത്വമാണ്. Save Pampa


ഗോപിദാസ്  കെ.ആർ

ഒരു വർഷക്കാലം കൂടി വന്നിരിക്കുന്നു 2018 ന് ശേഷം മഴക്കാലം കേരളത്തിന് ഭയത്തിൻ്റെ ഓർമകളാണ് നൽകുന്നത്. തുടർച്ചയായ രണ്ട് പ്രളയങ്ങൾ കണ്ടു മരവിച്ച ജനത എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് . 2018ലെ പ്രളയം ആദ്യം ഏറ്റവും കൂടുതൽ കൂടുതൽ നാശം വിതച്ചത് അത് പമ്പാനദിയുടെ തീരത്ത് ആയിരുന്നു

 തങ്ങളുടെ അധ്വാനവും സ്വപ്നവും പമ്പാനദിയുടെ തീരം കവർ എടുക്കുമ്പോൾ  എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യം  നമ്മൾ നദിയുടെ തീരം കവർന്നെടുത്തു. നദിയെ ഇല്ലാതാക്കിയപ്പോൾ അതിൻറെ നിലനിൽപ്പ് അപകടത്തിൽ ആയി.  നമ്മൾ തിരുത്താൻ തയ്യാറാകാതെ വന്നപ്പോൾ  തൻ്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയ വേരുകളെ സ്വയം പിഴുതുമാറ്റി സ്വസ്ഥമായി ഒഴുകുവാൻ അതിനെതിരെ തിരിച്ചു പിടിച്ചു എന്ന് നദി പറയാതെ പറഞ്ഞു. .



നിരവധി ജീവനുകൾ ആണ് ബലി നൽകേണ്ടി വന്നത് നമ്മുടെ തെറ്റ് , ഓരോ മഴക്കാലം വരുമ്പോഴും പമ്പാനദിയുടെ ഒഴുക്കും  സ്വഭാവവും നമുക്ക് പ്രവചിക്കാനാവാത്ത വിധം  ഭീകരമാണ് .എങ്കിലും കേരളത്തിലെ സംസ്കാരത്തിനും  പാരമ്പര്യത്തിലും  ആചാരാനുഷ്ഠാനങ്ങളിലും എല്ലാ മേഖലകളിലും പ്രത്യേകിച്ച് പരിസ്ഥിതിസൗഹൃദ അവസ്ഥയിലും പമ്പ എന്ന  പുണ്യ നദിയുടെ പ്രാധാന്യം വളരെ വലുതാണ്

 പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും എങ്കിലും  എൻ്റെ മുറ്റത്തുനിന്ന് ബാല്യം മുതൽ കാണുന്ന പമ്പയുടെ ഓരോ മാറ്റവും സൂക്ഷ്മമായി തിരിച്ചറിയാൻ കഴിയും 

 കേരളത്തിൽ ഭാരതപ്പുഴയും പെരിയാറും കഴിഞ്ഞാൽ  ഏറ്റവും നീളം കൂടിയ നദിയാണ് പമ്പ. പഴയ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൻ്റെ  ഏറ്റവും നീളം കൂടിയ നദിയായിരുന്നു പമ്പ. ലോക പ്രശസ്ത തീർഥാടന കേന്ദ്രമായ ശബരിമലയുടെ അടിവാരത്തു നിന്നാണ് പമ്പ ഉദ്ഭഭവിക്കുന്നത്. അത് ദക്ഷിണ ഭഗീരഥി എന്നും ദക്ഷിണ ഗംഗ എന്നും  അറിയപ്പെടുന്നു.



പുരാണ കൃതിയായ രാമായണത്തിൽ  പമ്പാനദിയെ ബാരിസ് എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് .വനവാസകാലത്ത്  രാമനും ലക്ഷ്മണനും പമ്പാതീരത്ത് എത്തിയിരുന്നു . സീതാന്വേഷണ ഭാഗമായി ഹനുമാനും ശ്രീരാമനും ലങ്കയെ ലക്ഷ്യമാക്കി  യാത്രചെയ്തത്  പമ്പാനദിയുടെ തീരം വഴി ആണെന്ന്  പുരാണം പറയുന്നു.

അതീവ ജൈവവൈവിധ്യ പ്രാധാന്യമുള്ള  പശ്ചിമഘട്ടമലനിരകളിൽ  പീരുമേട് ഫലകത്തിൽ ഉൾപ്പെട്ട ശബരിമലയിലെ അടിവാരത്തെ ,പുലച്ചി മലയിൽ നിന്നും ആരംഭിച്ചു നിരവധി അരുവികളും കൈവഴികളും  കൂടിച്ചേർന്ന്  ത്രിവേണി സംഗമത്തിലൂടെ പമ്പ 176 കിലോമീറ്റർ ഒഴുകി വേമ്പനാട്ടുകായലിൽ പതിക്കുമ്പോൾ , നിരവധി ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഗമായി കളിത്തൊട്ടിലായി മാറുകയാണ്. സാംസ്കാരിക കേന്ദ്രങ്ങൾ ചെറു പട്ടണങ്ങളും  പ്രസിദ്ധമായ ക്ഷേത്രങ്ങളും ഈ നദീതീരത്ത് സ്ഥിതി ചെയ്യുന്നു .ലോക പ്രശസ്തമായ മാരാമൺ കൺവെൻഷൻ പമ്പാ മണൽപ്പുറത്ത് വച്ചാണ് നടത്തപ്പെടുന്നത് . യുനെസ്കോ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച  ആറന്മുള ,ഇടയാറന്മുള തുടങ്ങി സാംസ്കാരിക പ്രാധാന്യമുള്ള  സ്ഥലങ്ങളും പമ്പയുടെ ദാനം ആണ്.  ചമ്പക്കുളം മൂലംവള്ളംകളി  ,ആറന്മുള ഉതൃട്ടാതി വള്ളംകളി തുടങ്ങി സാംസ്കാരിക സംഗമ വേദി കൂടിയാണ് പമ്പാതീരം.



പമ്പയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി  4 പ്രധാന 4 അണക്കെട്ടുകൾ പമ്പയിൽ നിർമ്മിച്ചിട്ടുണ്ട്. മൂഴിയാർ അണക്കെട്ട് ,കാരികയം അണക്കെട്ട് ,അള്ളുങ്കൽ അണക്കെട്ട്  ഇതിൽ പെരുന്തേനരുവി അണക്കെട്ടും വെള്ളച്ചാട്ടവും പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.

 അതുപോലെതന്നെ  മൺമറഞ്ഞുപോയ പഴയ ഒരു സംസ്കാരത്തിൻ്റെ  ഈറ്റില്ലമായിരുന്നു പമ്പാതീരം എന്ന് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു .പമ്പാവാലി സിവിലൈസേഷൻ  എന്ന് വിളിക്കുന്ന  പഴയ ഒരു സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ  പമ്പയുടെ തീരത്തു നിന്നും കണ്ടെത്തിയിരിക്കുന്നു. .പുരാവസ്തു വകുപ്പ് പമ്പാനദിയുടെ തീരത്ത്  ആറന്മുള പൈതൃക ഗ്രാമത്തിനു സമീപം   നടത്തിയ ഖനനത്തിൽ നിന്നും  അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇടയാറന്മുളയിലെ ആഞ്ഞിലിമൂട്ടിൽ കടവ്  തീരത്ത് നിന്നും  നൂറ്റാണ്ടുകൾ പഴക്കമുള്ള  ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തു.

ചരിത്ര ഗവേഷകരായ  എം ആർ രാഘവവാരിയർ  എംജിഎസ് നാരായണൻ തുടങ്ങിയവയുടെ അഭിപ്രായത്തിൽ 800 മുതൽ മുതൽ 1200 വർഷം പഴക്കമുള്ളതാണ്  കളിമണ്ണിലും ടെറാകോട്ടയിലും തീർത്ത  സ്ത്രീയുടെയും പുരുഷനെയും രൂപങ്ങൾ. നാഗാരാധനയെ സൂചിപ്പിക്കുന്ന നാഗരൂപങ്ങൾ  തുടങ്ങി നിരവധി ശില്പങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .കൂടുതൽ പഠനങ്ങൾ നടക്കുകയാണ്  പ0നങ്ങൾ  കഴിയുമ്പോൾ  ചിലപ്പോൾ  ഏറ്റവും പ്രാധാന്യമുള്ള  പുരാതന നദീതട സംസ്കാരത്തിൻറെ മാതൃസ്ഥാനം ആയിരിക്കും കാണാൻ സാധിക്കുക.  ഇന്ത്യൻ ചരിത്രത്തിൽ സിന്ധു നദീതട സംസ്കാരത്തിൻറെ പ്രാധാന്യം നമുക്ക് അറിവുള്ളതാണ് അതുപോലെതന്നെ ഒരുകാലത്ത് ഇതിൻ്റെയും പ്രാധാന്യം ലോകമറിഞ്ഞേക്കാം.



 ഇത്രയധികം സാംസ്കാരിക പ്രാധാന്യമുള്ള  നദി  മാലിന്യ കടലായി മാറുകയാണ് .കഴിഞ്ഞ രണ്ടുവർഷക്കാലം അല്പം കുറവുണ്ടായിരുന്നു  .രണ്ടു പ്രളയവും കോവിഡും തീർത്ഥാടന പ്രവാഹത്തിലുള്ള കുറവ് വരുത്തിയതായിരുന്നു കാരണം .പമ്പയുടെ  സ്വാഭാവിക  ഒഴുകും ഭാവവും  നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് പമ്പയെ പഴയ പുണ്യനദി ആക്കി മാറ്റാൻ കഴിയും .തീർഥാടനകാലം ആകുമ്പോൾ  രോഗങ്ങൾ പരത്തുന്ന ബാക്ടീരിയയുടെ അളവ്  500 ഇരട്ടിയാണ് . മാലിന്യപ്രശ്നം പരിഹരിക്കാൻ  പമ്പ എന്ന പുണ്യ നദിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട് .പമ്പ ആക്ഷൻ പ്ലാൻ പമ്പയെ  മാലിന്യമുക്തമാക്കാൻ നിരവധി പദ്ധതികൾ ആവിഷ്ക്കക്കരിച്ചിട്ടുണ്ട് . ഒരു പദ്ധതിയും യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല .

ഗംഗയെ പോലെ പുണ്യനദിയായ പമ്പയെ സംരക്ഷിച്ചില്ലെങ്കിൽ  പമ്പയും അതിൻറെ സംസ്കാരവും വെറും പഴങ്കഥ മാത്രമായി തീരും

 മണൽവാരി കൊള്ളലാഭം ഉണ്ടാക്കണമെന്ന് ഇന്ന് നിരവധി കോണുകളിൽ നിന്ന് മുറവിളി ഉയരുന്നുണ്ട് പമ്പയെ തകർക്കുന്ന രീതിയിൽ അതിന് അനുമതി നൽകിയാൽ  പമ്പയുടെ സർവ്വനാശം ആയിരിക്കും



എൻറെ അമ്മ പറഞ്ഞിട്ടുണ്ട്  അവരുടെ ചെറുപ്പകാലത്ത്  പമ്പയുടെ തീരത്ത് വസിക്കുന്നവർ  നദിയിൽ നിന്നും ജലം എടുത്തു ഭക്ഷണം പാകം ചെയ്തിരുന്നുവെന്ന് . പമ്പയിൽ മുങ്ങി കുളിച്ചാൽ  പല രോഗങ്ങളും മാറുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ  ഇന്ന് പമ്പ മാലിന്യകൂമ്പാരം ആണ്  പല രോഗങ്ങളുടെയും ഉറവിട കേന്ദ്രമാണ് ഇതിന് മാറ്റം വരണം  അടുത്ത തലമുറയ്ക്ക് എങ്കിലും മാലിന്യ മുക്തമായ പമ്പയെ വീണ്ടെടുത്ത് കൊടുക്കണം നമ്മുടെ ഉത്തരവാദിത്വമാണ്. Save Pampa 


Kerala news11

Top Post Ad

 


Subscribe To WhatsApp