തൃക്കാക്കര തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുണ്ടായ വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സത്യദീപം

Hot Widget

Type Here to Get Search Results !

തൃക്കാക്കര തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുണ്ടായ വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സത്യദീപം

 

 


തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുണ്ടായ വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. സ്ഥാനാര്‍ത്ഥിയുടെ സഭാ പശ്ചാത്തലം പൊതുസമൂഹത്തില്‍ ഇത്രമേല്‍ ചര്‍ച്ചയായ സാഹചര്യം സമാനതകളില്ലാത്തതാണെന്ന് പ്രസിദ്ധീകരണത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ നേതൃത്വത്തിന്റെ സാമുദായിക താത്പര്യങ്ങളും സമുദായനേതൃത്വത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളും അവിശുദ്ധമായി പരസ്പരം പെരുമാറി. ഇതിന്റെ പേരുദോഷം തുടര്‍ചര്‍ച്ചയാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. ദൈവത്തിനുള്ളതുകൂടി സീസറിന് നല്‍കരുതെന്നും സത്യദീപത്തില്‍ പറയുന്നു. പ്രസിദ്ധീകരണത്തിലെ ‘ഉഭയധാരണകളുടെ ഉപതിരഞ്ഞെടുപ്പ്’ എന്ന എഡിറ്റോറിയലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏതെങ്കിലും സഭാ- സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി അതിലുള്‍പ്പെടുന്നവര്‍ അന്ധമായി വോട്ട് രേഖപ്പെടുത്തുമെന്ന ചിന്തയാല്‍ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും നയിക്കപ്പെടുന്നത് അത്ഭുതമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കുകയാണിവിടെ. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവസാനം അവഹേളിതരായ സമകാലിക സംഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും നിര്‍ദേശിക്കുന്നവര്‍ക്കും നിര്‍ത്തുന്നവര്‍ക്കും ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലെന്നും ഇടതുമുന്നണിയെയും സഭാനേതൃത്വത്തെയും എഡിറ്റോറിയല്‍ രൂക്ഷമായി വിമര്‍ശിക്കുന്നു

 


Kerala news11

Top Post Ad

 


Subscribe To WhatsApp