കോട്ടയം ജില്ലയിലെ രണ്ട് അംഗനവാടികളിലെ 16 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. നാട്ടകം, മാന്നാനം മേഖലകളിലെ അംഗനവാടികളിലെ കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. നാട്ടകത്ത് 12 പേരിലും അംഗനവാടിയിൽ പോകാത്ത ഒരു കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. മാന്നാനത്ത് നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാന്നാനത്തും പരിസരപ്രദേശങ്ങളിലും മെഡിക്കൽ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തി ഇന്നലെ ഒരാൾ കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.






