2026 ൽ കേരളം ചൂലെടുക്കുമോ..? അരവിന്ദ് കെജ്രിവാള്‍ ഇന്ന് കേരളത്തില്‍ എത്തും,നാളെ ട്വന്ററി 20യുടെ ജനസംഗമത്തെ അഭിസംബോധന ചെയ്യും

Hot Widget

Type Here to Get Search Results !

2026 ൽ കേരളം ചൂലെടുക്കുമോ..? അരവിന്ദ് കെജ്രിവാള്‍ ഇന്ന് കേരളത്തില്‍ എത്തും,നാളെ ട്വന്ററി 20യുടെ ജനസംഗമത്തെ അഭിസംബോധന ചെയ്യും



 


ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കേരളത്തില്‍ എത്തും. നാളെ കിഴക്കമ്ബലത്ത് നടക്കുന്ന ട്വന്ററി 20യുടെ ജനസംഗമത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. ഇന്ന് വൈകുന്നേരം 7.10ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് മലബാര്‍ താജ് ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ ആംആദ്മി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലുമണിയോടെ കെജ്രിവാള്‍ കിഴക്കമ്ബലത്തെ ട്വന്ററി 20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും സന്ദര്‍ശിക്കും. അതിന് ശേഷമാകും കിഴക്കമ്ബലത്തെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമത്തില്‍ പങ്കെടുക്കക. പൊതു സമ്മേളത്തില്‍ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, ട്വന്റി- 20യുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെ എന്ന തീരുമാനത്തിലേക്ക് എഎപി എത്തുകയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥി നേടിയ 14,000ത്തോളം വോട്ടുകളും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ 9000ത്തോളം വോട്ടുകളും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി നേടിയെടുക്കുക എന്നതായിരുന്നു സംഘടനയും ട്വന്റി20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും ലക്ഷ്യമിട്ടത്. എന്നാല്‍, സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും വെവ്വേറെ നടത്തിയ സര്‍വേകളിലെ കണ്ടെത്തലുകള്‍ പ്രകാരം ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ആം ആദ്മി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

 


Kerala news11

Top Post Ad

 


Subscribe To WhatsApp