മിനി സിവിൽ സ്റ്റേഷൻ മുൻവശം സ്ഥാപിക്കുന്നതിനായി തഹദീൽദാർക്ക് കത്ത് കൈമാറുകയും 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. തഹദീൽദാർ അനുമതി നൽകി കളക്ടർ മുഖേന സർക്കാരിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയെങ്കിലും ഈ ഭരണ കാലാവധിക്ക് മുൻപ് അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന് കത്ത് നൽകി.എന്നാൽ ഗ്രാമ പഞ്ചായത്ത് അക്കാമ്മ ചെറിയാൻ്റെ പ്രതിമ കുരിശ് കവലയിലുള്ള സൗഹൃദ വായന ശാലയുടെ മുന്നിലും അംബേദ്കറിൻ്റെ പ്രതിമ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിക്കാനും തീരുമാനം എടുത്തു.
തുടർന്ന് ഈ പ്രതിമകളുടെ അനാച്ഛാദനം കഴിഞ്ഞ 31 ന് നടത്തുവാൻ നോട്ടീസ് ഇറക്കി. നോട്ടീസ് ഇറങ്ങിയപ്പോഴാണ് ഡോ അംബേദ്കറിൻ്റെ ഫോട്ടോയും അനാച്ഛാദനം രണ്ടാമതതായും പ്രതിമ സ്ഥാപിക്കുന്നത് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലാണെന്നും ഐഡിഎഫ് ജില്ലാ പ്രസിഡൻ്റ് പി കെ മണിക്കുട്ടൻ മുഖേന ഐഡിഎഫ് സംസ്ഥാന കമ്മറ്റി അറിയുന്നത്.തുടർന്ന് 30ന് രാവിലെ സംസ്ഥാന പ്രസിഡൻ്റ് പി ഷൺമുഖൻ വൈസ് പ്രസിഡന്റ് പി എ ദാമോധരൻ, പി കെ മണിക്കുട്ടൻ എന്നിവർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡൻ്റിനും സെക്രട്ടറിക്കും പരാതി നൽകുന്നത്.
അംബേദ്കറിൻ്റെ പ്രതിമസൗഹൃദ വായന ശാലയ്ക്ക് മുൻപിൽ സ്ഥാപിക്കുന്നതോടൊപ്പം നോട്ടീസിലും, അനാച്ഛാദനവും ആദ്യമേ വേണമെന്നും ആവശ്യപെട്ട് ജില്ലാ പ്രസിഡൻ്റ് പ'രാതി നൽകിയത്.അങ്ങനെ ചെയ്തില്ലെങ്കിൽ ഉദ്ഘാടന ദിവസം ഉദ്ഘാടന സ്ഥലത്തേയ്ക്ക് മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.തുടർന്ന് കമ്മറ്റി കൂടി ഉദ്ഘാടന ദിവസം മാറ്റുകയും അംബേദ്കറിൻ്റെ പ്രതിമ സൗഹൃദ വായന ശാലയുടെ മുൻവശം സ്ഥാപിക്കുവാനും നോട്ടീസിൽ ആദ്യമേ തന്നെ അംബേദ്കറിൻ്റെ ഫോട്ടോ വയ്ക്കുവാനും അനാച്ഛാദനം നടത്തുവാനും തീരുമാനിച്ചത്.






