kerala news updates: വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊടുങ്ങൂർ ജംഗ്ഷനിൽ സ്വീകരണം നൽകി

Hot Widget

Type Here to Get Search Results !

kerala news updates: വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊടുങ്ങൂർ ജംഗ്ഷനിൽ സ്വീകരണം നൽകി



വാഴൂർ:  കെപിസിസിയുടെ നേതൃത്വത്തിൽ ബെന്നി ബെഹനാൻ എം പി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂർ ജംഗ്ഷനിൽ സ്വീകരണവും വിശദീകരണ സമ്മേളനവും നടന്നു. ആൻറണി എംപി ഉദ്ഘാടനം ചെയ്തു.  രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് എക്സ് എംഎൽഎ,  ജാഥ വൈസ് ക്യാപ്റ്റൻ റ്റി വി  ബൽറാം എന്നിവർ സംസാരിച്ചു.  


രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നേതൃത്വത്തിൽ എല്ലാവിധ ആചാര അനുഷ്ഠാനങ്ങളും വിശ്വാസവും തച്ചുടച്ച് കൊണ്ട് ശബരിമല അയ്യപ്പൻറെ തിരുസന്നിധിയിലെ സ്വർണ്ണ  പാളികൾ പോലും  മോഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഏതറ്റം വരെയും വിശ്വാസ സമൂഹത്തോട് ഒപ്പം നിന്ന് പ്രവർത്തിക്കാൻ കോൺഗ്രസും, യുഡിഎഫും പ്രതിജ്ഞാബദ്ധമാണെന്ന് ജാഥ ക്യാപ്റ്റൻ ബെന്നി ബെഹനാൻ എംപി അഭിപ്രായപ്പെട്ടു.


വി പി സജീന്ദ്രൻ, ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്, ചാണ്ടി ഉമ്മൻ എംഎൽഎ, അഡ്വ. വിൽസൺ മാത്യു, ജോഷി ഫിലിപ്പ്, തോമസ് കല്ലാടൻ, അഡ്വ. സതീഷ് ചന്ദ്രൻ നായർ,ടോമി കല്ലാനി, അഡ്വ.ഫിൽസൺമാത്യു, തോമസ് കല്ലാടൻ, ഷിൻസ് പീറ്റർ, അഡ്വ.പി എ ഷെമീർ, റോണി കെ ബേബി, സുക്ഷമ ശിവദാസ്, ജിജി അഞ്ചാനി,  ടി കെ സുരേഷ് കുമാർ, അഡ്വ. എസ് എം സേതുരാജ്, ജോസ് കെ ചെറിയാൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Top Post Ad

 


Subscribe To WhatsApp