news update: ചാറ്റ് ജിപിടിയുടെ കുത്തക തകര്‍ത്തുകൊണ്ട് എ ഐ സാങ്കേതിക വിദ്യയ്ക്കായി മുകേഷ് അംബാനി പദ്ധതിയിടുന്നു

Hot Widget

Type Here to Get Search Results !

news update: ചാറ്റ് ജിപിടിയുടെ കുത്തക തകര്‍ത്തുകൊണ്ട് എ ഐ സാങ്കേതിക വിദ്യയ്ക്കായി മുകേഷ് അംബാനി പദ്ധതിയിടുന്നു

ചാറ്റ് ജിപിടിയുടെ കുത്തക തകര്‍ത്തുകൊണ്ട് കുറഞ്ഞ ചെലവില്‍ എ ഐ സാങ്കേതിക വിദ്യ ചൈന അവതരിപ്പിച്ചപ്പോള്‍ അമേരിക്ക വിപണി തകര്‍ച്ചയിലേക്ക് വീണിരുന്നു. ഇപ്പോഴിതാ എ ഐ മത്സരരംഗത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യയും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.എ ഐ സാങ്കേതിക വിദ്യയ്ക്കായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ ഐ സാങ്കേതിക വിദ്യയിലെ മുന്‍നിര ആഗോള കമ്പനികളിലൊന്നായ എന്‍വിഡിയയില്‍ നിന്നും റിലയന്‍സ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ഇതിനായി വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തില്‍ തുല്യത കൊണ്ടുവരാനും നമുക്ക് എ ഐ ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ ഇന്ത്യയ്ക്കും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട് എന്നുമായിരുന്നു എ ഐ ഉച്ചക്കോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെ പറ്റി സംസാരിക്കവെ മുകേഷ് അംബാനി പറഞ്ഞിരുന്നു.

Kerala news11

Top Post Ad

 


Subscribe To WhatsApp