തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ആൾമറയുള്ള കിണറ്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് നിഗമനതത്തിലാണ് പൊലീസ്. സംഭവത്തിൽ വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. വീട്ടുകാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 2 ജിവസം മുമ്പ് 30 ലക്ഷം രൂപ കാണാനില്ലെന്ന് ഇവർ പൊലീസിന് പരാതി നൽകിയിരുന്നു.
കുഞ്ഞ് കാൽവഴുതി വീഴാൻ സാധ്യതയില്ല. കൈവരിയുണ്ടായിരുന്ന കിണറ്റിൽ നിന്നാണ് രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ 5.15ഓടൊണ് കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.