Internaional news : എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ മരിച്ചതായി റിപ്പോർട്ട്

Hot Widget

Type Here to Get Search Results !

Internaional news : എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ മരിച്ചതായി റിപ്പോർട്ട്

 ദക്ഷിണ സുഡാനില്‍ എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ 20 പേര്‍ മരിച്ചതായി റിപ്പോർട്ട്. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നത് 21 പേരാണ്. അപകടമുണ്ടായത് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെ യൂണിറ്റി സംസ്ഥാനത്ത് എണ്ണപ്പാടത്തിനു സമീപമാണ്. 

പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  അപകടത്തില്‍പ്പെട്ടവരെല്ലാം എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ കമ്പനിയിലെ ജീവനക്കാരാണ്.മരിച്ചവരിൽ 15 പേർ ദക്ഷിണ സുഡാനികളും രണ്ടുപേർ ചൈനീസുകാരും, രണ്ട് ഉഗാണ്ടൻ ക്രൂ അംഗങ്ങളും ഒരാൾ ഇന്ത്യക്കാരനും ആണെന്നാണ് റിപ്പോർട്ട്.  അപകടത്തിന്റെ കാരണം വ്യക്തമല്ല. 

Kerala news11

Top Post Ad

 


Subscribe To WhatsApp