kerala news update: ശലഭോത്സവം 2025- ഭിന്നശേഷി കുട്ടികളുടെ കലോത്സവം ജനുവരി 25-ന് തുടക്കം

Hot Widget

Type Here to Get Search Results !

kerala news update: ശലഭോത്സവം 2025- ഭിന്നശേഷി കുട്ടികളുടെ കലോത്സവം ജനുവരി 25-ന് തുടക്കം

 കാഞ്ഞിരപ്പള്ളി :  "ശലഭോത്സവം 2025"  - ബ്ലോക്ക് പഞ്ചായത്തിന്റെ  2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ജനുവരി 25-ന് രാവിലെ 08 മണി മുതല്‍ 05 മണി വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്  ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ശലഭോത്സവം ജനുവരി 25-ന്  ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്‌ഘാടനം  നിര്‍വ്വഹിക്കുന്നു.  സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിതാ രതീഷ് നിർവ്വഹിക്കുന്നു.   കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരെയാകെ ചേർത്ത് നിർത്തിക്കൊണ്ട് ഭിന്നശേഷികുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.  

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ്  ജോളി മടുക്കക്കുഴി. സ്ഥിരം  സമിതി ചെയർമാൻമാരായ ഷക്കീല നസീർ , റ്റി.ജെ. മോഹനൻ  എന്നിവര്‍ പത്ര സമ്മേളനത്തില്‍ പരിപാടിയുടെ വിശദവിവരങ്ങൾ  അറിയിച്ചു. 

Top Post Ad

 


Subscribe To WhatsApp