kerala news update: പി.വി. അൻവർ പ്രതിപക്ഷ നേതാവ് നയിക്കുന്ന വേദിയിൽ; സർക്കാരിനെതിരെ രൂക്ഷവിമർശനം

Hot Widget

Type Here to Get Search Results !

kerala news update: പി.വി. അൻവർ പ്രതിപക്ഷ നേതാവ് നയിക്കുന്ന വേദിയിൽ; സർക്കാരിനെതിരെ രൂക്ഷവിമർശനം

 പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണ്.കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണ്.മുപ്പത്തിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കും. പനമരത്തെ വിജയം തറവാട്ടിലേക്ക് കൊണ്ടുവന്ന എന്റെ സമ്മാനമാണെന്നും പിവി അൻവർ പറഞ്ഞു.പുതിയ സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അൻവർ പറഞ്ഞു.

 മൂന്നര കൊല്ലമായി ആർ എസ്‌ എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.ജനങ്ങൾക്ക് വേണ്ടി സംസാരിച്ച് 8 വർഷം ഈ വേദിയിൽ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാൻ.നിലമ്പൂരിൽ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് ഞാൻ എം എൽ എ സ്ഥാനം രാജി വെച്ചത്. മലയോര സമര യാത്രയിൽ പങ്കെടുക്കാനുള്ള അവസരം താൻ ചോദിച്ച് വാങ്ങിയതാണെന്നും അൻവർ പറഞ്ഞു.

Kerala news11

Top Post Ad

 


Subscribe To WhatsApp