ഗുരുതരമായി പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുഹാസിനിയുടെയും സൂരജിന്റെയും പരുക്ക് ഗുരുതരമല്ല.അപ്പുക്കുട്ടനും ഭാര്യ രമണിയും തമ്മില്‍ ദീര്‍ഘകാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ശബ്ദം കേട്ട് തടയാനെത്തിയ രമണിയേയും സൂരജിനെയും അപ്പുക്കുട്ടന്‍ വെട്ടുകയായിരുന്നു. മത്സ്യത്തൊഴിലാളിയാണ് അപ്പുക്കുട്ടന്‍.
kerala news update: കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; പ്രതി കസ്റ്റഡിയില്‍
30 ജനുവരി
കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം.
Kerala news11