Water level in Mullaperiyar Dam: ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു : പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Hot Widget

Type Here to Get Search Results !

Water level in Mullaperiyar Dam: ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു : പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

 

ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.30 ft അടിയായി ഉയർന്നു : പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതുകൊണ്ടുതന്നെ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

16-07-2022
4.00 PM
Level =135.30 ft
Discharge =1867 cusecs
Inflow =3967 cusecs
Storage =5966.80 mcft

ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാ​ഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 1844 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സെക്കൻറിൽ 7000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്.

Kerala news11

Top Post Ad

 


Subscribe To WhatsApp