![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡെപെക് വഴി 139 പേർ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക് പോകുന്നു. ഇവർക്കുള്ള യാത്ര രേഖകൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.
തുർക്കിയിലെ ഷിപ്‌യാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 63 ടെക്‌നീഷ്യന്മാർ, സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്‍മെന്റ് കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 32 വെയർ ഹൗസ് അസ്സോസിയേറ്റ്, ജർമ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 22 നഴ്സുമാർ, സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 4 നഴ്സുമാർ, ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിച്ച 18 വിദ്യാർഥികൾ എന്നിവരാണ് ഇതിൽ ഉള്ളത്.
ജർമ്മനിയിലേക്കുള്ള നഴ്സുമാർ, സൗദിയിലേക്കുള്ള വെയർ ഹൗസ് അസ്സോസിയേറ്റ് എന്നിവരുടെ നിയമനം തികച്ചും സൗജന്യമാണ്. വിസ, എയർ ടിക്കറ്റ്, എന്നിവയ്ക്ക് പുറമെ ജർമ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനവും നൽകിയിരുന്നു.
തുർക്കിയിലേക്കും സൗദി ആരോഗ്യ മന്ത്രാലയത്തിലേക്കും നിയമനത്തിന് സർക്കാർ നിശ്ചയിച്ച തുച്ഛമായ സർവീസ് ചാർജ് മാത്രമാണ് ഒഡെപെക് വാങ്ങുന്നത്.