ഗോപിദാസ്. കെ ആർ l എരുമേലി l മൂക്കൻപെട്ടി
എരുമേലി: സ്വകാര്യ ബസും ബൈക്കും ഇടിച്ച് എരുമേലി സ്വദേശികൾക്ക് പരിക്ക് .ബൈക്കിൽ സഞ്ചരിച്ച ഇരുമ്പൂന്നിക്കര സ്വദേശി പുതുപ്പറമ്പിൽ പ്രദീഷ്, സുഹൃത്ത് സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് എരുമേലി - മുണ്ടക്കയം റോഡിൽ ചരള ആനക്കല്ല് ഭാഗത്ത് വെച്ചാണ് അപകടം. സൗപർണിക സ്വകാര്യ ബസും ഇരുവരും സഞ്ചരിച്ച സഞ്ചരിച്ച പൾസർ ബൈക്കും ഇടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.





