ഗോപിദാസ്. കെ ആർ l എരുമേലി l മൂക്കൻപെട്ടി
എരുമേലി: ഓട്ടോ തൊഴിലാളി യൂണിയൻ എരുമേലി മേഖലാ സെക്രട്ടറി റെജി വാളിപ്ളാക്കലിനെ ഡിവൈഎഫ്ഐ പ്രവർത്തകരും പഞ്ചായത്ത് മെമ്പറും അടക്കം മർദ്ധിച്ചതിൽ പ്രതിഷേധിച്ച് എരുമേലിയിൽ എ ഐ ടി യു സി പ്രതിഷേധ പ്രകടനം നടത്തി.
സിപിഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറി അഡ്വ: ശുഭേഷ് സുധാകരൻ,എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ടി. കെ ശിവൻ,എരുമേലി ലോക്കൽ സെക്രട്ടറി അനിശ്രീ സാബു ,അസി സെക്രട്ടറി തേജസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി പി സുഗതൻ ,എസ് സാബു , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പീലിപ്പോസ് കെ ബി പുഷ്പനാദ്, അബ്ദുൾ ജലീൽ എന്നിവർ നേതൃത്വം നൽകി





