അനക്സ് തോമസ് l ആലപ്പുഴ
മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ ശ്രദ്ധിയത്തിനെതിരെ കോൺഗ്രസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും, അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് തള്ളി പോവുകയാണ് ചെയ്തത്.
പതിനൊന്നാം വാർഡിലെ എ .ഡി.എസ് ,കുടുംബശ്രീ പ്രവർത്തകർ സുനിൽ ശ്രദ്ധേയത്തിന് ആദരവും പിന്തുണയും നൽകി.





