അനക്സ് തോമസ് l ആലപ്പുഴ
തൊഴിൽ ദിനങ്ങൾ 20 ആയി വെട്ടി കുറച്ചു തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ (CITU) പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബുധനൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന സമരം CITU മാന്നാർ ഏരിയ ജോ. സെക്രട്ടറി പി.രാജേഷ് ഉദ്ഘാടനം ചെയ്തു. CPIM ബുധനൂർ ലോക്കൽ കമ്മിറ്റി അംഗം ശരത്ത് പ്രഭ തുടങ്ങിയവർ പങ്കെടുത്തു..





