School Art Festival: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട്

Hot Widget

Type Here to Get Search Results !

School Art Festival: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട്



 സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആൻഡ് പി.പി.ടി.ടി.ഐ കലോത്സവം ഈ വർഷം സെപ്റ്റംബർ 3,4,5 തീയതികളിൽ കണ്ണൂരിലും നടക്കും. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കോട്ടയത്താണ്  നടക്കുന്നത്.  സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബറിൽ  എറണാകുളത്തും സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്തും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

 ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 21 സ്‌കൂളുകൾ മിക്‌സഡാക്കിയെന്നു മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത്   138 സർക്കാർ സ്‌കൂളുകളും 243 എയ്ഡഡ്  സ്‌കൂളുകളും ഉൾപ്പെടെ ആകെ 381 സ്‌കൂളുകളാണ് ഗേൾസ്, ബോയ്‌സ് സ്‌കൂളുകളായി ഉള്ളത്. മതിയായ അടിസ്ഥാന സൗകര്യമുള്ളതും, സ്‌കൂൾ പി.ടി.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ തിരുമാനം, എന്നിവ സഹിതം സ്‌കൂൾ മിക്‌സഡാക്കാൻ അപേക്ഷിക്കുന്ന സ്‌കൂളുകളെല്ലാം തന്നെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി മിക്‌സഡാക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala news11

Top Post Ad

 


Subscribe To WhatsApp