Vehicle Tax: വാഹന നികുതി കുടിശിക തീർപ്പാക്കാം; ഒറ്റത്തവണ തീർപ്പാക്കൽ മേള

Hot Widget

Type Here to Get Search Results !

Vehicle Tax: വാഹന നികുതി കുടിശിക തീർപ്പാക്കാം; ഒറ്റത്തവണ തീർപ്പാക്കൽ മേള

 

കോട്ടയം: മോട്ടോർ വാഹന നികുതി കുടിശിക തീർപ്പാക്കലുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 പ്രകാരം ജില്ലാ ഭരണകൂടവും മോട്ടോർ വാഹനവകുപ്പും സംയുക്തമായി കോട്ടയം താലൂക്കിൽ ഒറ്റത്തവണ  തീർപ്പാക്കൽ മേള സംഘടിപ്പിക്കുന്നു. കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം ആർ.ആർ. തഹസിൽദാർ ഓഫീസിൽ ജൂലൈ 21, 22, 23 തീയതികളിൽ രാവിലെ 10 മുതൽ നടക്കുന്ന മേളയിൽ വാഹന നികുതി കുടിശിക തീർപ്പാക്കാം.

 നികുതി തീർപ്പാക്കുന്നതിന് വാഹനത്തിന്റെ രേഖകൾ ആവശ്യമില്ല. ഉപയോഗയോഗ്യമല്ലാത്തതും പൊളിച്ച് നശിപ്പിച്ചതുമായ വാഹനങ്ങൾക്കും തുടർനികുതി ബാധ്യതകളിൽനിന്ന് ഒഴിവാകാം. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അവസാന നാലു വർഷത്തെ നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതിയുടെ 40 ശതമാനവും മാത്രം അടച്ച് തീർപ്പാക്കാം. റവന്യൂ റിക്കവറി പ്രകാരം ഒടുക്കിയ തുക ഒറ്റത്തവണ നികുതി തുകയിൽ നിന്നു കുറവ് ചെയ്തു നൽകും. വിശദവിവരത്തിന് ഫോൺ: 0481 2560429.

Kerala news11

Top Post Ad

 


Subscribe To WhatsApp