മലയാള സിനിമയിൽ എഴുപതുകളുടെ അവസാനം മുതൽ രണ്ടായിരത്തി ഇരുപതുകൾ വരെ നിറസാന്നിധ്യമായിരുന്നു പ്രതാപ് പോത്തൻ . യുവത്വത്തിന്റെ പ്രതീകമെന്ന നിലയിൽ തുടങ്ങി, ഉത്തരവാദിത്തം നിറഞ്ഞ കുടുംബനാഥന്റെയും മറ്റും വേഷം വരെ അദ്ദേഹം തീർത്തും തന്മയത്വത്തോടെ അവതരിപ്പിച്ചു. രണ്ടാം വരവിൽ ആദ്യകാലത്തേക്കാൾ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ നിറഞ്ഞു നിൽക്കാൻ പ്രതാപ് പോത്തനെക്കൊണ്ട് സാധിച്ചു.
ചെന്നൈയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പോസ്റ്റുകൾ പക്ഷെ ദുരൂഹത നിറഞ്ഞവയായിരുന്നു.മരണത്തിനു മണിക്കൂറുകൾ മുൻപ് അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പുകൾ ഏറെ ദുരൂഹത നിറഞ്ഞവയായിരുന്നു. കലയിലും സിനിമയിലും വ്യക്തികൾ അവരുടെ നിലനിൽപ്പ് ഉറപ്പിക്കാനുള്ള ശ്രമം ആണ് എന്നാണ് ഏറ്റവും ഒടുവിൽ ഇട്ട പോസ്റ്റ്.
മരണവും, നിലനിൽപ്പും, മനുഷ്യജീവിതവുമാണ് പോസ്റ്റുകളിൽ ഏറെയും.ദീർഘനേരം ചെറിയ അളവിൽ ഉമിനീര് ഇറക്കുന്നതിൽ സംഭവിക്കുന്നതാണ് മരണം എന്നാണ് മറ്റൊന്ന്.'മീണ്ടും ഒരു കാതൽ കതൈ' എന്ന സിനിമ സംവിധാനം ചെയ്തതിന് 1985ൽ അദ്ദേഹം ദേശീയ പുരസ്‌കാരം നേടുകയുണ്ടായി. തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം സജീവമായിരുന്നു.