| പ്രതീകാത്മക ചിത്രം |
മലപ്പുറത്ത് വാഹന പരിശോധനക്കിടെ യുവാവ് പൊലീസിനെ ആക്രമിച്ചു. താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ യുവാവ് പിടിയിലായത്. ഹെൽമെറ്റ് ധരിക്കാത്തതായിരുന്നു കുറ്റം. തുടർന്ന് റോഡരികിൽ നടന്ന വാക്ക് തർക്കം അടുത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. ഇതിനിടയിൽ യുവാവ് അക്രമാസക്തനായി.തുടർന്ന് പോലീസ്‌കാരന്റെ താടിയിൽ കടിച്ചു.
ഇവിടെയുണ്ടായിരുന്ന ചെടിച്ചട്ടി യുവാവ് എസ്ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്ഐ രക്ഷപ്പെട്ടത്. ഇതിനിടയിൽ താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ കടിച്ചത്. താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിലാണ് ചികിത്സ തേടിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാൻ സാധിച്ചത്. വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.





