ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരം നൽകി. നൂറു വിദ്യാർഥികള്‍ക്കുള്ള ബാച്ചിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. 2013-ലാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം നടന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകിയിരുന്നില്ല. ഇവിടെ പഠിച്ചിരുന്ന വിദ്യാർഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. ഇടുക്കി വികസന കമ്മീഷണറായിരുന്ന അർജുന്‍ പാണ്ധ്യന്റെ നേതൃത്വത്തിലായിരുന്നു വിശദമായ റിപ്പോർട്ട് നാഷണൽ കമ്മീഷന് സമർപ്പിച്ചത്. ഇതിന് പിന്നാലെ അപേക്ഷ പുനഃപരിശോധികപ്പെട്ടത്.





