അജോ മാന്നാർ
മാന്നാർ: കച്ചവട വ്യാപാരമേഖലയിലെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സിഐടിയു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും അംഗത്വ വിതരണവും മുപ്പത്തിയൊന്നാം തീയതി ഞായറാഴ്ച 10 മണിക്ക് ആലുംമൂട് ജംഗ്ഷനിലെ പെൻഷൻ ഭവനിൽ നടക്കും .സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എംഎൽഎയുമായ സജി ചെറിയാൻ ഉദ്ഘാടനവും മെറിറ്റ് അവാർഡും നൽകും.അംഗത്വവിതരണം യൂണിയൻ ജില്ലാ സെക്രട്ടറി ടി എം ഷരീഫ് നിർവഹിക്കും.





