വിവാദത്തിൽ പ്രതികരിച്ച് നഞ്ചിയമ്മ. 'എല്ലാ മക്കൾ പറയുന്നതല്ലേ, പറയുന്നവർ പറയട്ടെ, ആരോടും പരിഭവമില്ല'- നഞ്ചിയമ്മ പറഞ്ഞു. വിവാദം കാര്യമാക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.'അത് എനിക്ക് സന്തോഷമാണ്. അവര് പറഞ്ഞത് പറഞ്ഞ് പോട്ടെ, മക്കൾ പറയും. അതിന് ഇപ്പോ നമ്മൾ എന്ത് ചെയ്യാൻ. എന്‍റെ മനസ് വൃത്തിയാണ്.
എല്ലാം മക്കൾ പറയുന്നതല്ലേ. അവര് പറയട്ടെ. എല്ലാ മക്കളും എനിക്ക് വേണം. എനിക്കെതിരെ പറയുന്നവരും പറയാത്തവരുമെല്ലാം വേണം. ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല.
അതാണ് എന്‍റെ സന്തോഷം. ഇതെല്ലാം എന്‍റെ മക്കൾ പറയുന്നതുപോലെയേ കണ്ടിട്ടുള്ളു. അത് ഞാൻ ഏറ്റെടുക്കുന്നു'- നഞ്ചിയമ്മ പറഞ്ഞു.





