രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. പെരുമ്പാവൂർ കീഴില്ലം അമ്പലംപടിയിലാണ് സംഭവം. സൗത്ത് പരിത്തേലിപ്പടി. വളയൻചിറങ്ങര കാവിൽതോട്ടം ഇല്ലമാണ് മണ്ണിന് അടിയിൽ പെട്ടത്. ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു.
താഴത്തെ നില അടിയിൽ പെട്ടു ഏഴ് അംഗങ്ങളുള്ള കുടുംബത്തിൽ മരിച്ച ഹരിനാരായണൻ അടക്കം രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി.താഴത്തെ നിലയുടെ ഒരു മീറ്റർ ഒഴികെ ബാക്കി ഭാഗം പൂർണമായും മണ്ണിനടിയിലാണ്. അപകടം നടക്കുമ്പോൾ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. നാരയണൻ നമ്പൂതിരി (87), കൊച്ചുമകൻ ഹരിനാരായണൻ നമ്പൂതിരി (13) എന്നിവർ വീടിനകത്ത് കുടുങ്ങി പോകുകയായിരുന്നു.





