കോട്ടയം കുട്ടികളുടെ ആശുപത്രിക്ക് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ) തോമസ് ചാഴിക്കാടന്റെ എംപി ഫണ്ടിൽ നിന്നും ICU ആംബുലൻസ് അനുവദിച്ചു.ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. 22 ലക്ഷം രൂപയാണ് എംപി ഫണ്ടിൽ നിന്ന് ആംബുലൻസിനായി അനുവദിച്ചത്.ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാവുന്ന സീ ടൈപ്പ് ആംബുലൻസ് ആണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയപ്രകാശ്.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല,ഡോക്ടർമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു





