Nudity show, നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല,നടനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

Hot Widget

Type Here to Get Search Results !

Nudity show, നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല,നടനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു



കുട്ടികൾക്ക് മുന്നിൽ നഗ്നതാ  പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. നടനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

പ്രതി സമാനമായ കുറ്റകൃത്യം മുൻപും ചെയ്തിട്ടുണ്ടെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം നടന് സൈക്കോതെറാപ്പി നൽകുന്നുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കിൽ വച്ച് ജൂലൈ 4ന് വൈകിട്ട് നടൻ 14,9 വയസുള്ള കുട്ടികൾക്ക് മുന്നിൽ ഗഗ്നതാപ്രദർശനം നടത്തിയെന്നാണ് കേസ്.

പാർക്കിന് സമീപമുള്ള സിസിടിവി ദൃസ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

Kerala news11

Top Post Ad

 


Subscribe To WhatsApp