ആലപ്പുഴ: ഹരിപ്പാട് ബ്ലോക്കിലെ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നാളെ (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് റവന്യു ടവര്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്തുതല കര്‍ഷകസഭകളില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിനുള്ള ചര്‍ച്ചയും കാര്‍ഷിക ഉല്പ്പന്ന വിപണന മേളയും വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ സേവനവും ഉണ്ടായിരിക്കും.





