Azadi ka amrit mahotsav kerala:ഫ്ലാഗ് കോഡിൽ മാറ്റം വരുത്തി,എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം, രാത്രി താഴ്ത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

Hot Widget

Type Here to Get Search Results !

Azadi ka amrit mahotsav kerala:ഫ്ലാഗ് കോഡിൽ മാറ്റം വരുത്തി,എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം, രാത്രി താഴ്ത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

 

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ എല്ലാ വീടുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ,അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശം. മുഖ്യമന്ത്രി വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.കുടുംബശ്രീ മുഖേന ദേശീയപതാകകൾ നിർമിക്കും. ഖാദി,കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തിൽ ഉപയോഗപ്പെടുത്തണം. പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തും. ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണം. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ല. ഇതിനായി ഫ്ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്.

സ്കൂൾ വിദ്യാർഥികൾ മുഖേനയാകും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ചെയ്യണം. ആഗസ്റ്റ് 12നുള്ളിൽ പതാകകൾ സ്കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

Kerala news11

Top Post Ad

 


Subscribe To WhatsApp