Spicy food eaters: പച്ചമുളക് ഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ ഭക്ഷണത്തിൽനിന്ന് ഇവ ഒഴിവാക്കില്ല

Hot Widget

Type Here to Get Search Results !

Spicy food eaters: പച്ചമുളക് ഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ ഭക്ഷണത്തിൽനിന്ന് ഇവ ഒഴിവാക്കില്ല



എരുവ് നന്നായി ഇഷ്ടപ്പെടുന്നവരാണ് നമ്മൾ പൊതുവേ കാന്താരിമുളക് മുതൽ വിവിധതരത്തിലുള്ള മുളക് വാങ്ങി നമ്മൾ ഭക്ഷണത്തിനൊപ്പം ചേർക്കും  എന്നാൽ  ചില എരുവുള്ള മുളകളുടെ പ്രയോജനങ്ങൾ എന്താണ് എന്ന് നമുക്ക് അറിയില്ല.   കറിക്ക് എരിവും രുചിക്കും മാത്രമല്ല വേറെയും പലതരത്തിലുള്ള ഗുണങ്ങളും ഇതിനു ഉണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഇതിന് ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്. ഇത് പലതരത്തിലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.പച്ചമുളകില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇത് സഹായകരമാണ്. മാത്രമല്ല പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിനും ഈ ആന്റി ഓക്സിഡന്റുകള്‍ സഹായകമാണ്.

ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.

പച്ചമുളകില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

Kerala news11

Top Post Ad

 


Subscribe To WhatsApp