കോട്ടയം സ്വദേശിയായ വീട്ടമ്മയെ കോവളം വെള്ളാറിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം പെരുമ്പായി സൂര്യ കാലടിമനയ്ക്ക് സമീപം ഞണ്ടുപറമ്പിൽ വീട്ടിൽ ബിന്ദു(46)വാണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് അനിൽ(53), മകൻ അഭിജിത്(22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഭർത്താവിന്റെയും മകന്റെയും മാനസിക പീഡനം സംബന്ധിച്ച് കോവളം സ്റ്റേഷനിൽ മുൻപ് ബിന്ദു പരാതിപ്പെട്ടിരുന്നതായി പോലിസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് ബിന്ദുവിനെ വീടിനുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കഴിഞ്ഞ 27 വർഷമായി ഇവർ കോവളത്ത് വാടകക്ക് താമസിക്കുകയായിരുന്നു
ബിന്ദുവിന്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ കോട്ടയത്തേക്ക് കൊണ്ടുപോയി
Cred:വാർത്താ നേരം






