ഏപ്രിൽ 29നായിരുന്നു സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കിയിലെ വേടന്റെ പരിപാടി തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് വേടൻ കഞ്ചാവ് കേസിൽ പിടിയിലാകുന്നത്. തുടർന്ന് പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
Local News Idukki: റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ;റാപ്പ് ഷോ ഇടുക്കിയിൽ
04 മേയ്
റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി വേടന്റെ പരിപാടി വീണ്ടും ഉൾപ്പെടുത്തിയത്. നാളെ ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്റെ റാപ്പ് ഷോ നടക്കുക. വേടൻ അറസ്റ്റിലായതിന് പിന്നാലെ വേടന്റെ പരിപാടി സർക്കാർ റദ്ദ് ചെയ്തിരുന്നു.നാളെ വൈകിട്ട് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് റാപ്പ് ഷോ.
Kerala news11