ഇടവ മാസ പൂജയ്ക്കു വേണ്ടി ശബരിമല നട തുറക്കുന്ന വേളയിൽ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു.കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി താമസിക്കുകയെന്നും വിവരം.
രാഷ്ട്രപതിയുടെ സന്ദർശനത്തിനു ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഈ പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.