Road accident news update: വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Hot Widget

Type Here to Get Search Results !

Road accident news update: വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

 


വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന ഓമ്നിവാൻ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് ഓമ്നിവാൻ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു ഓമ്നി വാനിലുണ്ടായിരുന്നത്.



അപകടത്തില്‍ പരിക്കേറ്റ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala news11

Top Post Ad

 


Subscribe To WhatsApp