news update population:ലോക ജനസംഖ്യ 800 കോടി പിന്നിട്ടു; ഈ കുഞ്ഞാണ് ലോകജനസംഖ്യ 800ൽ എത്തിച്ചത്!

Hot Widget

Type Here to Get Search Results !

news update population:ലോക ജനസംഖ്യ 800 കോടി പിന്നിട്ടു; ഈ കുഞ്ഞാണ് ലോകജനസംഖ്യ 800ൽ എത്തിച്ചത്!

 

ലോക ജനസംഖ്യ 800 കോടി പിന്നിട്ടു. ഫിലീപ്പിൻസിലെ മനിലയിൽ ജനിച്ച പെൺകുഞ്ഞാണ് 800 കോടി ജനസംഖ്യയിലേക്ക് ലോകത്തെയെത്തിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.29നായിരുന്നു വിനിസ് മബൻസാഗ് എന്ന പെൺകുഞ്ഞിൻ്റെ ജനനം.കുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങൾ ഫിലിപ്പീൻസ് കമ്മീഷൻ ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്പ്മെൻ്റ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിട്ടപ്പോഴാണ് ജനസംഖ്യ 800 കോടിയിലേക്ക് കടന്നത്. നിലവിൽ 145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാമത് 141.2 കോടി ജനങ്ങൾ ഉള്ള ഇന്ത്യ അടുത്ത വർഷം ചൈനയെ പിന്തള്ളി ജനസംഖ്യയിൽ ഒന്നാമതെത്തുമെന്നാണ് കണക്കുകൾ പറയുന്നത്.

Kerala news11

Top Post Ad

 


Subscribe To WhatsApp