ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വര്‍ണവ്യാപാരി സംഘടന എകെജിഎസ്എംഎ. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
kerala news update: കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറി; സ്‌പോണ്‍സര്‍ കമ്പനിക്കെതിരെ കായിക മന്ത്രി
17 മേയ്
കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി വി അബ്ദുറഹിമാന്‍. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് കായിക മന്ത്രി വ്യക്തമാക്കി. അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്നു മാത്രമാണ് വിവരം.
Kerala news11