kerala news update: ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Hot Widget

Type Here to Get Search Results !

kerala news update: ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

 തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം.കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഷീജ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നെന്നും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടക്കത്തില്‍ തിരിച്ചറിയാനായില്ല. ഷീജയെ രണ്ടുദിവസം മുമ്ബാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു.



സംഭവം നടന്നതിനു ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തോടെ നിലവിളി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂ ജനറേഷന് ഹരമായി മാറിയ സാധാരണക്കാരുടെ ജൂവലറി. Jaico  ജൂവലേഴ്സിൽ എക്സ്ചേഞ്ച് ഓഫറുകളുടെ പെരുമഴ. ഏതു കടയിൽ നിന്നും വാങ്ങിയാലും പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി Jaico ജൂവലേഴ്സിന്റെ പുതിയ BIS 916 HUID സ്വർണ്ണാഭരണമാക്കി മാറ്റാൻ സുവർണ്ണാവസരം. ഇന്നു മുതൽ ഒരു മാസത്തേക്ക് പണിക്കൂലിയിൽ 50% കുറവ്. ഡയമണ്ട്സ് ഓർണമെന്റ്സിന് ക്യാരറ്റിന് 15000 രൂപ കിഴിവ്.

കേരളത്തിലെ നമ്പർ 1 Light Weight Jewellary Jaico Jewellary

Edappally, Kothamangalam, Pothanicad, Thodupuzha

Contact 👉🏻 7025222285

Kerala news11

Top Post Ad

 


Subscribe To WhatsApp