kerala news update: എയ്ഡഡ് സ്‌കൂൾ നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് മറ്റു സ്‌കൂളുകൾക്കും ബാധകമെന്ന് ഹൈക്കോടതി
25 മാർച്ച്
എന്‍എസ്എസിന് അനുകൂലമായ എയ്ഡഡ് സ്‌കൂൾ നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് മറ്റു സ്‌കൂളുകൾക്കും ബാധകമെന്ന് ഹൈക്കോടതി. എയ്ഡഡ് സ്‌കൂളുകളില്‍ മൂന്ന് ശതമാനം സീറ്റ് ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചാലെ എയ്ഡഡ് സ്‌കൂളിലെ അംഗീകാരമില്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തു എന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. ഇത് കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍എസ്എസ് മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്.
Kerala news11