പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം ഇന്നലെ അര്‍ധരാത്രിയാണ് അടച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കും.
Pope Francis : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്
26 ഏപ്രിൽ
ലോകമെങ്ങുമുള്ള സാധുജനങ്ങളെ നെഞ്ചോടുചേര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്. മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാര്‍ജറി ബസിലിക്കയില്‍ സംസ്കരിക്കും. സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ഇന്ത്യന്‍ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയോടെ ആരംഭിക്കും.
Kerala news11