സമാജ് വാദി പാർട്ടി കേരള സംസ്ഥാന നേതാക്കൾ യു ഡി എഫ് നേതാ ക്കളുമായി കൂടിക്കാഴ്ച നടത്തി.വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി രാഹുൽഗാന്ധിയുടെ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ ക്യാംപ് ചെയതിരുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എംഎം ഹസൻ, ശ്രീ രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചു.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെങ്കിലും പത്രികാ സമർപ്പണവും തുടർന്ന് നടന്ന റോഡ് ഷോയും കഴിഞ്ഞതിന് ശേഷം അദ്ധേഹത്തിൻ്റെ യാത്രാഷെഡ്യൂളുമായി ബന്ധപ്പെട്ട സമയപരിമിതി മൂലം രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച മറ്റൊരവസരത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള നേതാക്കളുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സജി പോത്തൻതോമസ്, കുഞ്ഞായൻ മാസ്റ്റർ,റോയ്ചെമ്മനം, എം റഷീദ് വിളയൂർ,അഡ്വ.ഉമർ ചേലക്കോടൻ ,നിഖിൽ ഫ്രാൻസിസ്, വിനോഷ് തോമസ്,ഫ്രെൽ ബിൻ റഹ്മാൻ, കെ.അബ്ബാസ്, റഊഫ് പി.എന്നിവർ പങ്കെടുത്തു.