ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പുമായി ബന്ധപ്പെട്ട് ഇത്തരം ചര്‍ച്ചകള്‍ സമൂഹം ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇതിനെതിരെയുള്ള ചിന്തകള്‍ ഉയര്‍ന്നുവരുകയുള്ളുവെന്ന് കെ. രാധാകൃഷ്ണന്‍ എം.പി പ്രതികരിച്ചു. സ്ത്രീയെയും ദളിതരെയും ആദിവാസിയേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും എന്തും പറയാമെന്ന കാഴ്ചപ്പെട് ഇന്നും സമൂഹിത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പ്രതിക്ഷനേതാവും രംഗത്തുവന്നു.
നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ - വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.