kerala news update: കേരളത്തെ 20 വര്‍ഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂര്‍
26 മാർച്ച്
കേരളത്തെ 20 വര്‍ഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂര്‍. മൊബൈല്‍ ഫോണ്‍ വന്നപ്പോഴും കമ്പ്യൂട്ടര്‍ വന്നപ്പോഴും അവര്‍ എതിര്‍ത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവര്‍ കുറച്ചു വൈകിയിട്ടാണ് യാഥാര്‍ത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ മാത്രമാണ് സ്വകാര്യ സര്‍വകലാശാലകള്‍ ഇല്ലാത്തതെന്നും ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നതെന്നും കുട്ടികള്‍ കേരളം വിട്ട് പുറത്ത് പഠിക്കാന്‍ പോകുന്നുവെന്നും എന്തിനാണ് ഇത്ര വര്‍ഷം കാത്തിരുന്നത് എന്നാണ് ചോദ്യമെന്നും ഇപ്പോള്‍ ചെയ്തത് നന്നായി എന്നും തരൂര്‍ പറഞ്ഞു.
Kerala news11