kerala news update: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും
23 മാർച്ച്
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ലാണ് ബിജെപിയില്‍ ചേർന്നത്.2006-ൽ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ ചെയർമാനായി പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ജൂപ്പിറ്റർ ക്യാപ്പിറ്റല്‍സിന് കീഴില്‍ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്.
Kerala news11