പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഈ പ്രശ്‌നം അവര്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരള ഗവണ്‍മെന്റ് റേഡിയോഗ്രാഫേഴ്‌സ് സംസ്ഥാനസമ്മേളനം കൊല്ലത്ത് ഉദ്ഘാനം ചെയ്യുകയായിരുന്നു അവര്‍.റേഡിയോഗ്രാഫര്‍മാരുടേതുള്‍പ്പടെ തന്റെ വകുപ്പിലെ ഒഴിവുകളില്‍ താമസിയാതെ പി.എസ്.സി. നിയമനം നടത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു.