kerala news update:വേൾഡ് ലിറ്ററേച്ചർ ഫോറo- സംസ്ഥാന സെമിനാറും സാംസ്കാരിക സമ്മേളനവും

Hot Widget

Type Here to Get Search Results !

kerala news update:വേൾഡ് ലിറ്ററേച്ചർ ഫോറo- സംസ്ഥാന സെമിനാറും സാംസ്കാരിക സമ്മേളനവും

 ചെങ്ങന്നൂർ: വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന സെമിനാറും സാംസ്കാരിക സമ്മേളനവും നാളെ (ഫെബ്രുവരി 3 തിങ്കൾ) നാലുമണിക്ക് തിരുവൻവണ്ടൂർ യുസിഎ ഹാളിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് കുട്ടി പുന്നൂസിന്റെ അധ്യക്ഷതയിൽ മുൻ എംഎൽഎ രാജു എബ്രഹാം മുഖ്യ സന്ദേശം നൽകും. 'ലോകസമാധാനം ബൈബിൾ വീക്ഷണത്തിൽ' എന്ന വിഷയം പാസ്റ്റർ വർഗീസ് മത്തായി അവതരിപ്പിക്കും.

അപ്പു ജോസഫ്, ടി ഒ എബ്രഹാം, എം വി ബാബു, എന്നിവർ പ്രസംഗിക്കും. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജൻ പി വി, ജേക്കബ് തോമസ് അരികുപുറം, കെ.വി.വർഗീസ് ,രാജൻ കണ്ണാട്ട്, തോമസ് കൊണ്ടോടി, സജി കിളേത്തറ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ,  ജൂണി കുതിരവട്ടം ഷാജി കുതിരവട്ടം, റവ. ജാക്സൺ ജോസഫ് , ,ഗീതാ സദാനന്ദൻ,തോമസ് കുട്ടി തേവരുമുറിയിൽ, ഡോ. എ എം വർഗീസ്, ഡോ .ഷിബു ഉമ്മൻ, ഹരി പത്മാനന്ദൻ, അഡ്വ.ജോർജ് ജേക്കബ് ,സജി വെള്ളോന്താനം ,റവ. ജാക്സൺ ജോസഫ്, ഹരികുമാർ ,ടി മാത്യൂ ഏബ്രഹാം,ഷാജി തേക്കാട്ടിൽ, കെഎം പുന്നൂസ് ,ഗ്രേസി ഫിലിപ്പ്, പിജെ ചാക്കോ, ഈപ്പൻ മാത്യു, സജു ഇടക്കല്ലിൽ തുടങ്ങിയവർ സംബന്ധിക്കും. രാഷ്ട്രീയ സാമൂഹ്യ സാമുദായിക മണ്ഡലത്തിലെ പ്രമുഖരും മത നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും

Top Post Ad

 


Subscribe To WhatsApp