ത്രിവേണി ഘട്ടിൽ വീണ്ടും സ്നാനം തുടങ്ങി. അമൃത് സ്നാനത്തിനിടെ ആൾക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമാണ് എത്തിയത്. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
natonal news update: മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം കൂടി വരുന്നു
30 ജനുവരി
മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആണെന്ന് പോലീസ്. ഇവരില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചുപേരെ തിരിച്ചറിയാനുണ്ടെന്നും പോലീസ് അറിയിച്ചു. ആദ്യം 10 പേര്‍ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നാലെ മരണസംഖ്യ ഉയരുകയായിരുന്നു. അപകടത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Kerala news11